വാമൊഴിയും, വരമൊഴിയും, നിലത്തെഴുത്തും, ഓലയെഴുത്തും, തൂവല്‍പ്പേനയും, എഴുത്താണിയും, സ്ലേറ്റും കടലാസും അച്ചടിയുടെ വിസ്ഫോടനവും കടന്ന്, എഴുത്ത് യൂണികോഡിലും വായന 'ബ്ലോഗന'യിലും എത്തി നില്ക്കുന്ന വര്‍ത്തമാനകാല ആഗോള സംസ്കാരിക വിശാലതയില്‍...
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ മനില മോഹന്‍, ശ്രീ സജീവ് എടത്താടനു(വിശാലമനസ്കന്)മായി നടത്തിയ അഭിമുഖത്തിന്റെ ആമുഖത്തില്‍ പറഞ്ഞ വാചകങ്ങളാണിവ. മാതൃഭൂമിയുടെ കവര്‍പേജിലെ തലക്കെട്ടും 'ബ്ലോഗന' എന്നാണ്.
വായനക്കാണ് പ്രസ്തുത ലേഖനത്തില്‍ 'ബ്ലോഗന' എന്ന പുതിയ വാക്ക് നല്‍കിയിരിക്കുന്നത്. വായന എങ്ങിനെയാണ് ബ്ലോഗനയാവുന്നത്?
ഏതു മാധ്യമത്തില്‍ നിന്നായാലും വായന, വായനയല്ലേ ആവുന്നുള്ളൂ.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
Tuesday, November 13, 2007
Sunday, November 4, 2007
വ്യസനത്തിന്റെ വികടമാന്ദ്യങ്ങള്‍
ഡോംബിവിലിയുടെ ഹൃദയഭാഗത്തു താമസിക്കുന്ന അവിനാശിന്റെ വിരലിലെ മോതിരത്തില്‍ പതിച്ച കല്ലുകളിലൊന്നില്‍, തലക്കു മുകളില്‍ ഉദിച്ചു നിന്ന ശുക്രനക്ഷത്രത്തില്‍ നിന്നും ഒരു രശ്മി വന്നു പതിച്ചു। അതിന്റെ നക്ഷത്രത്തിളക്കം അയാള്‍ക്കുമേല്‍ ഒരു മിന്നല്‍ പിണര്‍ പോലെ പടര്‍ന്നു കയറി.
ഇപ്പോഴയാള്‍ ഗാന്ധി നഗറിലെ തോട്ടുവക്കത്താണ്. ചെമന്നു കലങ്ങിയൊഴുകുന്ന 'ലാല്‍ നദി'യില്‍ നിന്നു ഉയര്‍ന്ന വിമ്മിഷ്ടഗന്ധം 'നാറ്റമാണോ' അതോ 'മണമാണോ' എന്ന തര്‍ക്ക കുതര്‍ക്കത്തിന്റെ വികടമാന്ദ്യത്തില്‍ അയാള്‍ സ്വയം ആനന്ദതുന്ദിലനായി. പിന്നീടൊരു നിമിഷം, തോട്ടിലൂടെ ഒഴുകിയെത്തിയ ചുവന്ന വെള്ളത്തിന്റെ പൊരുള്‍ തേടി അയാളുടെ മനസ്സ് 8.13നേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു. ആ ചോദ്യം അയാളില്‍ ഒരു വ്യസനമായി, കരച്ചിലായി ബഹിര്‍ഗമിച്ചു.
വണ്ടി കാത്തു നില്‍ക്കെ, ആ ശബ്ദം കേട്ടു വന്ന വി.കെ.എന്‍ അതൊരു കല്ലുവഴി കത്തിവേഷത്തിന്റെ അലര്‍ച്ചയാണെന്ന് നസ്യം പറഞ്ഞു. അതല്ല, മറുകരയില്‍ താമസിക്കുന്ന രൗദ്രഭീമന്‍ ജിയുടെ അലര്‍ച്ചയായല്ലെ തനിക്കു തോന്നിയതെന്ന് തിരുമേനി ശങ്കിച്ചു. അല്ല, ഇതൊന്നുമല്ല, ഇതൊരു ജാപാന് സുനാമിയുടെ കടലിരമ്പമാണെന്ന് കേശവനും താടിയും സമര്‍ത്ഥിച്ചു. അങ്ങകലെ 8.13ന്റെ ലോക്കല്‍ ഒരു പൊട്ടുപോലെ പ്രത്യക്ഷമായി.
പതിവുപോലെ, എട്ടേ പതിമൂന്നിന്റെ മല്‍പ്പിടുത്തവും കഴിഞ്ഞ്, അടുപ്പങ്ങളുടെ സ്നേഹക്കൂടുതലില്‍, ഇപ്പോള്‍ വീഡിയോ കോച്ചില്‍ ആ തിരയിളക്കം സൃഷ്ടിച്ച ചിരിയടങ്ങി. അതിനപ്പുറം സാഹിത്യപഞ്ചാനനന്‍ അഴീക്കോടും ചുള്ളിക്കാടും അപ്രത്യക്ഷരായി. അങ്ങകലെ ഡിക്ഷ്നറി ഡോട്ട് കോമിന്റെ ആഴക്കയങ്ങളില്‍ അവര്‍ 'വ്യസനത്തിന്റെ വികടമാന്ദ്യങ്ങളെ'ത്തേടി മുങ്ങിത്തപ്പുകയായിരുന്നു.
കോപ്പിറൈറ്റ്: എന്റെ ലോകല്‍ ട്രെയില്‍ സഹയാത്രികര്‍ക്ക്

Subscribe to:
Posts (Atom)
ഓർമ്മകളില്ലാത്ത രാജ്യം
മുരളി വട്ടേനാട്ട് ഈയിടെയായി എനിക്ക് വലിയ മറവിയാണെന്ന് അവൾ പറയുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പല്ലു തേച്ചോ , കാപ്പി കുട...
-
Part - 6 ഇന്ത്യയിൽ കമ്പ്യൂട്ടറിന്റെ ഉദയം കുറിച്ച നാളുകൾ. കാശുള്ളവരിൽ പലരും, ഇല്ലാത്തവർ കടമെടുത്തും, മക്കളെ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ...
-
ഒരു സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ, അക്കാലത്ത്, പിന്നീടത് ഡിസ്ട്രിബൂട്ടറുടെയാണ്, എക്സിബിറ്ററുടെയാണ്, ജനങ്ങളുടെയാണ്. അവിടെ പിന്നെ പ്രൊഡ്യൂസർക്ക...
-
മനോരഥമേറിയ എനിക്കു മുമ്പിൽ നിറങ്ങളും മുഖങ്ങളൂം പിടിതരാതെ പുറകോട്ട് പാഞ്ഞു കൊണ്ടിരുന്നു. ബോംബെ നഗരത്തിലെ തീവണ്ടി യാത്രയുടെ പുറം കാഴ്ചകൾക്ക...