വാമൊഴിയും, വരമൊഴിയും, നിലത്തെഴുത്തും, ഓലയെഴുത്തും, തൂവല്‍പ്പേനയും, എഴുത്താണിയും, സ്ലേറ്റും കടലാസും അച്ചടിയുടെ വിസ്ഫോടനവും കടന്ന്, എഴുത്ത് യൂണികോഡിലും വായന 'ബ്ലോഗന'യിലും എത്തി നില്ക്കുന്ന വര്‍ത്തമാനകാല ആഗോള സംസ്കാരിക വിശാലതയില്‍...
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ മനില മോഹന്‍, ശ്രീ സജീവ് എടത്താടനു(വിശാലമനസ്കന്)മായി നടത്തിയ അഭിമുഖത്തിന്റെ ആമുഖത്തില്‍ പറഞ്ഞ വാചകങ്ങളാണിവ. മാതൃഭൂമിയുടെ കവര്‍പേജിലെ തലക്കെട്ടും 'ബ്ലോഗന' എന്നാണ്.
വായനക്കാണ് പ്രസ്തുത ലേഖനത്തില്‍ 'ബ്ലോഗന' എന്ന പുതിയ വാക്ക് നല്‍കിയിരിക്കുന്നത്. വായന എങ്ങിനെയാണ് ബ്ലോഗനയാവുന്നത്?
ഏതു മാധ്യമത്തില്‍ നിന്നായാലും വായന, വായനയല്ലേ ആവുന്നുള്ളൂ.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
Tuesday, November 13, 2007
Subscribe to:
Post Comments (Atom)
മായ
മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ ചാരി അവളെ ശല്യപ്പെടുത്താതെ വീട്ടിൽ നിന്നും പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...
-
കോവിഡ് കാലത്തെ അടച്ചിടലിലാണ് ആദ്യമായി ട്രാവൽ വ്ളോഗുകൾ കണ്ടു തുടങ്ങുന്നത്. ബൈക്കിലും, കാറിലും, കാൽ നടയായും പലരും കേരളത്തിൽ നിന്നും കശ്മീർ വര...
-
ഒരു സിനിമ റിലീസ് ആയിക്കഴിഞ്ഞാൽ, അക്കാലത്ത്, പിന്നീടത് ഡിസ്ട്രിബൂട്ടറുടെയാണ്, എക്സിബിറ്ററുടെയാണ്, ജനങ്ങളുടെയാണ്. അവിടെ പിന്നെ പ്രൊഡ്യൂസർക്ക...
-
Part - 6 ഇന്ത്യയിൽ കമ്പ്യൂട്ടറിന്റെ ഉദയം കുറിച്ച നാളുകൾ. കാശുള്ളവരിൽ പലരും, ഇല്ലാത്തവർ കടമെടുത്തും, മക്കളെ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ...
9 comments:
ബ്ലോഗന- വായന ഒട്ടും ചേരില്ല ശരി തന്നെ.
അതൊരു ബ്ലോഗ്� മൊഴിയായി എടുത്താല്‍� പോരെ?
പ്രിയ ഉണ്ണികൃഷ്ണന്, പ്രതികരണത്തിനു നന്ദി. മറ്റു ബ്ലോഗ് മൊഴികള്‍ ഒരു കല്ലുകടിയായി തോന്നാറില്ല. പക്ഷേ 'ബ്ലോഗന' എന്തോ, ദഹിക്കുന്നില്ല.
ബ്ലോഗു മലയാളത്തിലെ പല വാക്കുകളും ആവര്‍ത്തിച്ചു് പലരും പ്രയോഗിച്ചു് ബ്ലോഗു ഭാഷയായി പരിണമിച്ചതാണു്. ബ്ലോഗനയും ബ്ലോഗില്‍ ധാരാളമായി ഉപയോഗിക്ക പെട്ടാല്‍ അര്‍ഥമോ സൌന്ദര്യമോ ആരും ശ്രദ്ധിക്കില്ലെന്നു തോന്നുന്നു.:)
‘ബ്ലോഗന’ ഒരു വിദേശി (ബ്ലോഗര്‍ അല്ലാത്തയാള്‍) നല്കിയ പേരായതിനാലാവും ബൂലോഗത്ത് ക്ലച്ച് പിടിക്കാതെ പോയത്.
കൈപള്ളി കുറെ കാലം മുമ്പ് ബ്ലഗാവ് എന്നൊരു പദം കൊണ്ടു വന്നിരുന്നു. അതും അതികം ഓട്ടമില്ലാതെ കട്ടപ്പുറത്തു കേറി. ‘ബ്ല്’ എന്ന ആദ്യം വരുന്ന മലയാളം വാക്കുകള്‍ പറയാനുള്ള ബുദ്ധിമുട്ടും ചമ്മലും കേള്‍ക്കുമ്പോളുള്ള അരോചകതയും തന്നെയാവും ഈ വാക്കുകളെ അകറ്റി നിര്‍ത്തുന്ന ഘടകവും.
ഓടോ : ബ്ലോഗ് വായനയെ ബ്ലോഗനയെന്നു വിളിച്ചാല്‍ ന്യൂസ് ചാനലില്‍ സ്ക്രോള്‍ ചെയ്തു പോകുന്നത് വായിക്കുന്നതെന്തു പറയും? “സ്ക്രോളന”.
-സുല്‍
‘ബ്ലോഗന’ എന്ന വാക്ക് മാതൃഭൂമിയുടെ സൃഷ്ടിയാണ്. അവരുടെ ഡിക്ഷ്ണറിയില് ‘ബ്ലോഗന’ എന്ന വാക്ക് സ്ത്രീലിംഗമാണ്. അംഗന എന്നത് സ്ത്രീയെന്നാണെന്നാണ് എന്റെ അറിവ്. അപ്പോള്‍ ബ്ലോഗന എന്നാല്‍ ബ്ലോഗ് ചെയ്യുന്ന സ്ത്രീ. (വിശാലാ.. എന്നെ തല്ലണ്ട.ഞാന്‍ നന്നാവൂല്ല. :) )
മാഷെ..
ബ്ലോഗന എന്നെഴുതിയാല്‍ ബ്ലോഗ് സ്ഥിരമായി വായിക്കുന്നവര്‍ക്ക് ഒരു അരോചകമായി തോന്നില്ലന്നാണ് എനിക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ ബൂലോകമെന്നു പറയുന്നതും കൂട്ടിവായിക്കാന്‍ പറ്റുമൊ..? ചില പ്രയോഗങ്ങള്‍ ബൂലോകത്ത് മാത്രമായി സൃഷ്ടിക്കപ്പെട്ടതാണ് അത് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിക്കോളും. ഒരു കള്ളുകുടിയന്റടുത്ത് ഇപ്പോള്‍ ശ്രീശാന്ത് വേണമൊയെന്നു ചോദിച്ചാല്‍ അവന് മനസ്സിലാക്കുന്നത് ക്രിക്കറ്റു കളിക്കാരന് ശ്രീശാന്തിനെയായിരിക്കില്ല പകരം ആപേരില്‍ അറിയപ്പെടുന്ന മദ്യമായിരിക്കും..! അപ്പോള്‍ ബ്ലോങ്ങയുടച്ചു എന്നു പറഞ്ഞാല്‍ അത് തേങ്ങയാണെന്നു മലയാളം ബ്ലോഗ് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മനസ്സിലാക്കിയിട്ടുണ്ടാകും.
സുല്ല് പറയുന്നതിനോട് യോജിക്കാന്‍ വയ്യ, അദ്ദേഹത്തിനെ ബ്ലോഗിലും, പിന്നെ അദ്ദേഹത്തിന്റെ കമന്റിലും എത്ര തവണ ബ്ല വച്ച് തുടങ്ങുന്ന വാക്കുകള്‍ പറഞ്ഞിരിക്കുന്നു..ഉദാ ഇക്കാസിന്റെ നിക്കാഹിന്റെ പോസ്റ്റില്‍ എത്ര തവണ ബ്ലക്കാഹ് എന്നു എഴുതിയിരിക്കുന്നു, അത് ആര്‍ക്കെങ്കിലും അരോചകമായി തോന്നിയൊ??? സുല്ല് തന്നെ ഇങ്ങനെ പറയണം..:(
ഒരു വാക്കുകൂടി സഹയാത്രികന് എന്ന ബ്ലോഗര്‍ രണ്ടു ദിവസം മുമ്പ് ഒരു പോസ്റ്റിട്ടുണ്ട്, അതില്‍ കമന്റിയവര്‍ക്ക് അത് അരോചകമായി തോന്നുകയൊ കട്ടപ്പുറത്തിരിക്കുമ്പോലെ തോന്നുകയൊ ചെയ്തില്ലെന്ന് അതിലെ പ്രതികരണങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും..!
വേണു, സുല്‍, കുട്ടന് മേനോന്, കുഞ്ഞന്‍...
മുന്‍പു പറഞ്ഞ പോലെ ബ്ലോഗിലെ പുതുമുഖ പദങ്ങള്‍ എനിക്കൊരിക്കലും അരോചകമായി തോന്നിയിട്ടില്ല. അവയ്ക്കൊക്കെ കേള്‍ക്കുമ്പോളും അര്‍ത്ഥം വെച്ചു നോക്കുമ്പോളും ഒരു സൗന്ദര്യവും ഹിക്മത്തുമുണ്ട്.
ഇവന്റെ കാര്യത്തില്‍ മാത്രം എന്തോ.. ഒരു ശരിയാവായ്ക..
നന്ദി...
ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് ശ്രദ്ധനേടട്ടെ മുരളി, അതൊന്നും നോക്കാതെ എവിടെ എഴുതുന്നവനായാലും, അവന്റെ അറിവും, അനുഭവവും, ഭാവനയും ഒക്കെ കൂടീച്ചേര്‍ന്ന് ഉരുവം കൊണ്ടതില്‍ നിന്നല്ലേ എഴുതുന്നത്. അപ്പോള്‍ കൊള്ളേണ്ടത് കൊള്ളുക തള്ളേണ്ടത് തള്ളുക എന്ന കാര്യങ്ങള്‍ താനേ സംഭവിച്ചോളും.
ബ്ലോഗ് എന്ന മീഡിയത്തില്‍ മാത്രം ഉപയോഗിച്ചു ഞാന്‍ കണ്ടീട്ടുള്ള ഒരു വാക്കാണ് അര്‍മാദിക്കുക എന്നത്. എന്തോ എനിക്കത് അരോചകമായ് തോന്നിയിട്ടുള്ളതുകൊണ്ട് മാത്രം ഞാനത് ഉപയോഗിച്ചീട്ടില്ല. അതുകൊണ്ട് അത് ബ്ലോഗില്‍ ഉപയോഗിക്കപ്പെടാതെപോകുന്നില്ലല്ലോ... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പിന്നെ അതെല്ലാം നമ്മുടെ മലയാള ഭാഷയുടെ സ്വന്തമാണോ, അങ്ങനെയൊക്കെ ആകാമോ എന്ന ചോദ്യത്തിന്, ഈയടുത്തുണ്ടായ എന്റെ ഒരു അനുഭവം മാത്രം ചൂണ്ടിക്കാണിക്കാം. മലയാള ബ്ലോഗുകളില്‍ തരക്കേടില്ലാതെ കവിതയുടെ ലേബലില്‍ കുത്തിക്കുറിക്കുന്ന ഒരാളോട് “ഭയങ്കരം” എന്ന വാക്ക് “വളരെ നല്ല” എന്നതിനു പകരം ഉപയോഗിച്ചതിനു എന്റെ വിയോജിപ്പ് അറിയിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞത്, ഞാന്‍ മലയാളം വാക്കുകള്‍ ശരിക്കുപയോഗിക്കാമെന്ന് പ്രതിജ്ഞയൊന്നും എടുത്തീട്ടില്ല എന്നാണ്. കാര്യങ്ങള്‍ മനസ്സിലായാല്‍ പോരേ എന്നും. സാധാരണ ആശയ വിനിമയത്തില്‍ (വര്‍ത്തമാനത്തിലായാലും, കത്തിലൂടെയുള്ള വിനിമയമായാലും) അതുമതി എന്നു തന്നെയാണെന്റെ പക്ഷം. പക്ഷെ കവിത, കഥ എന്നൊക്കെയുള്ള സാഹിത്യശാഖകളില്‍ വ്യാപരിക്കുന്ന ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍, ഞാന്‍ ക്ഷമാപണത്തോടെ പിന്മാറി. അതുകൊണ്ട് അതങ്ങനെ കിടക്കും. എല്ലാം മറന്ന് നല്ല നല്ല രചനകള്‍ക്ക് വേണ്ടി മനസ്സ് ധ്യാന നിമഗ്നമാക്കൂ.
സസ്നേഹം
മേനോന്,
ബ്ലോഗുകളില്‍ എന്തും, എങ്ങിനെയും ആകാം, എന്നൊരു പൊതു ധാരണയുള്ളതു പോലെയാണ് കാര്യങ്ങള്‍. അതിനെ ഞാന്‍ ചോദ്യം ചെയ്യാനുദ്ദേശിച്ചതുമില്ല. മാതൃഭൂമി പോലൊരു ആനുകാലികത്തില്‍ വായനക്ക് മറ്റൊരു മറുമൊഴി കണ്ടപ്പോള്‍, അതിലെ സാംഗത്യത്തെ ഒന്നു ചോദ്യം ചെയ്തെന്നു മാത്രം.
നന്ദി.
Post a Comment