Wednesday, March 12, 2008

ആയിരം അജന്താ ചിത്രങ്ങള്‍ തേടി...

Bbncw AP´m Nn{X§Ä tXSn....

bm{XIÄ Bß kmbqPy¯n\pw am\kn tImÃmk¯n\papÅ D¯aamb Hmuj[ amIWsa¶pÅ Nn´bpsS NphSp]nSn¨mbncp¶p 2007Â apw_bv imJbpsS bm{Xm ]²Xn bphP\ hn`mKw BhnjvIcn¨Xv. AhÀ Bkq{XWw sNbvXhXcn¸n¨ jnÀUn, i\n inwKv\m]qÀ, HudwK_mZv bm{XbpsS kv{Io³t¹bnte¡v IS¡pw ap¼v cØp hm¡v:

2004 sk]vXw_À 30 apXÂ aq¶p Znhkw \oØp \n¶ Z£ntW´ybnse apIvXn kvYenIfneqsS \S¯nb bm{XbpsS hnPbambncp¶p 3 hÀj¯n\p tijapÅ asÁmcp XoÀ°mS\¯nsâ {]tNmZ\w. ChnsS XoÀ°mS\t¯msSm¸w DÃmkbm{Xbpw kt½fn¨psh¶p am{Xw.

F´pw IrXyXtbmsS sN¿p¶psh¶`nam\n¡p¶ apw_bv imJ¡v C¯hW sNdnsbmc¡nSn ]Án. 2007 Unkw_À 22\p cm{Xn 11aWn¡v tUmw_nhven CuÌn \n¶pw sjUyqÄ sNbvX jnÀUnHmudw Km_mZv FIvkv{]kv FÃmhcpw F¯n ¡gnªt¸mÄ IÀ¸qcmcXnbpgnªv \mfn tIcapS¨v ]¨s¡mSn Im«n hn«p Ignªv Ipd¨p Zqcw sN¶t¸mgmWv kabw ]t¯ap¡mte BbpÅp F¶v kmcYnIÄ a\Ênem¡nbXv. IeymWn \n¶papÅ jmcSnamÀ¡v kná sImSp¯t¸mÄ adpXe¡Â \n¶pw tNmZyw 'sshIn¸pds¸SpIsb¶ temI\oXn¡p ap¼n t\ct¯ ]pds¸Sepw XpS§ntbm?'.

'ip`ky io{Lw' F¶ ]nSnhÅnbn Ibdn¸nSn¨v R§Ä IeymWnse¯nbt¸mÄ 80 hbÊpImc³ sImSpapØ A¨pth«\pw aÁp Ieym¬ \nhmknIfpw R§sf Im¯v tdmUcnIn \n¡p¶p.

ht«\m«v iin, BabqÀ ctajv, IÃphgn iin F¶nhcmbncp¶p bm{XbpsS kmcYnIÄ. cØnS¯p \n¶p IqSn Bsf¡bÁn hØn t\sc jnÀUnbnte¡v Xncn¨t¸mÄ kabw 11.15. _kv \Kc]cn[n hn«v \m«n³]pd§fpw XmØn klym{Zn ae\ncIfnepÅ amÂsjPv Lm«v(ae\nc)se¯nbt¸mtg¡pw XWp¸v icoc¯nte¡v Acn¨p Ibdn¯pS§n. ]ecpw skzÁdpIfpsSbpw jmfpIfpsSbpw DÅn te¡v Ibdn¸Án. t_mws_¡mcs\ kw_Ôn¨nSt¯mfw Cu B`qjW§Ä AWnbm\pÅ Ahkc§Ä hfsc¡pdhmWtÃm, AXp sImØp Xs¶ ]ecpw AdnªmkzZn¡pIbmbncp¶p.

jnÀ±nbnse kmbn_m_ ZÀi\ambncp¶p R§fpsS {]Ya e£yw. Unkw_À 23\p shfp¸m³ Ime¯v \mec aWntbmsS R§Ä jnÀUn t£{X \Kc¯nse¯n. Z¯mPb´n BbXn\m Xnc¡p IqSpsa¶v Adnbmambncps¶ ¶mepw AhnsS R§Ä sN¶nd§nbt¸m gs¯ kvYnXn H«pw Bimhlambncp¶nÃ. {]`mXIrXy§Ä \nÀhln¡m\pw Ipfn ¡m\pw tlm«epIfnsem¶pw Hcp apdnt]mepw In«m\nÃ. HSphn jnÀUn t£{Xw hI k{X¯n kuIcyapsضv tI«v AhnsS sN¶t¸mÄ AhnsS Hcp ]qc¯nsâ Xnc¡v. sSâv sI«nbmWhnsS P\s¯ ]mÀ¸n¨ncn¡p¶Xv. Ipfnapdnbpw Xm¡menI sSân\pÅn Xs¶. shÅw ]ÃptX¸m³t]mepanÃm¯ AhkvY. F§ns\tbm FÃmhcpw ]Ãp tXs¨¶p hcp¯n Ipfn¡ms\´p sN¿psa¶v {]iv\w sh¡m³ XpS§nbt¸mtg¡pw F§ns\sb¦nepw Imcy§Ä \S¯n sXmgm\pÅ hcnbn \n¶m sshIpt¶ camImsX ZÀi\w In«nsö Xncn¨dnhn R§Ä jnÀUn ZÀi\w hcpw hgn¡mhmsa¶v Xocpam\n¨v kabw ]mgm¡msX t\sc i\n inwKv\m]qcnte¡v hØn hn«p. bm{Xbnse {]Yae£y¯n Xs¶ IÃpISn¨Xv NneÀs¡¦nepw hfsc hnjaapØm¡nsb¶Xv AhcpsS apJ`mhw hyIvXam¡n. Xncn¨p hcpw hgn ZÀi\w \S¯msa¶ Dd¸n sNdnsbmchn izmkhpw NneÀ¡pØmbncp¶p.

GgpaWntbmsS R§Ä jnÀUnbn \n¶pw Al½Zv \KÀ tdmUneqsS GItZiw 60 IntemaoÁÀ AIsebpÅ i\n inwKv\m]qcnse¯n. i\n inwKv\m ]qcnse hoSpIÄ¡v hmXnepIfnsöXv Hcp {]tXyIXbs{X. Bcpw H¶pw IhÀ¨ sN¿ms¯mcp {Kmaw. i\oizc³ Hcp IpjvTtcmKnbpsS cq]¯n {]Xy£s¸«v Hcp {_mÒW IpSpw_¯nse Cfb acpaIÄ¡v ZÀi\hpw A\p{Klhpw \ÂInb kvYeamWs{X ChnSw. Hcp \oØ ]md¡Ãpt]mepÅ hn{Klw, kzbw `qhmsW¶mWv hnizmkw. aÁv t£{X §sf At]£n¨v ChnsS hnizmkn¡v t\cn«v ]qPbpw [mcbpw aÁpw sN¿mhp¶XmWv. ]t£ ]pcpj·mÀ¡p am{Xw. AXpw Ipfn¨v tZlip²n hcp¯n Cudt\msS thWw t£{X¯n {]thin¡phm³.

hgn]mSpIfn GÁhpw {][m\w ISpsI®sImØpÅ [mcbmWv. t£{X¯n\p ]pd¯pÅ ]qPmkma{Kn hn¸\¡mÀ \n§Ä¡v Ipfn¡m\pw Cud\pSp¡m\pÅ apØpw aÁpw hgn]mSpX«p hm§p¶tXm sSm¸w kuP\yambn Hcp¡n¯cpw. R§Ä A¯csamcp ISbpsS ap¼n _kv \nÀ¯n AXn\pap¼nepÅ sNdnsbmcp cØpapdn temUvPnsemcp dqsaSp¯v kv{XoP\§Ä¡v kuIcy samcp¡n. ]pcpj·mÀ ]pd¯v \nc\ncbmbn sI«nbn«pÅ ss]¸n\Snbn Ipfn¨p. XWp¸p ImeambXn\m NqSp shÅw t_mbnedn \n¶pw _¡Án ap¡nsbSp¯v thØhÀ¡v Ipfn¡mw. Ipfn Ignªv Cud\pSp¯v hgn]mSp X«pambn t£{X¯nte¡v \S¶p XpS§nbt¸m tg¡pw FÃmhcpw XWp¯v' 'InSpInSm\µ' kzmanamcmbncp¶p. i\oizc hn{Kl ¯n [mc\S¯n aÁp D]tZh·mscbpw hW§n ]pds¯¯nbt¸mtg¡pw hkv{X§Ä DW§n¯pS§nbncp¶p. AtXmsS XWp¸ns\mcp ia\w h¶t]mse tXm¶n.

{]`mX`£Ww R§Ä IcpXnbncp¶p. iin, ctajv, iin, Xncph{X cmtP«³ F¶nhcmbncp¶p CUvVenbpw aÁp]Zwi§fpw Hcp¡ns¡mØp h¶ncp¶Xv. R§fpsS ]cn]mSnIfnse amÁw AudwK _mZnse R§fpsS BXntYbsc hnfn¨dnbn¨p. ap³ Xocpam\{]Imcw AudwKm_mZn sshIpt¶cw F¯m\mbncp¶p ¹m³. i\n inwKv\m]qcn \n¶pw 90 IntemaoÁÀ Zqc¯pÅ AudwKm_mZn R§Ä H¶c aWn¡qdnse¯nt¨cpw. AudwKm_mZn A¶p¨¡v tijapÅ R§fpsS ]cn]mSn ¹m³ sN¿m³ Xncp\mcmbW]pc¯v ]njmc¯v tamlt\«s\ G¸n¨v R§Ä 10 aWntbmsS {]ikvXamb tZhvKUv Z¯maµnÀ({_Òmhnsâ t£{Xw) e£y am¡n hØn hn«p. \oØp]c¶p InS¡p¶ Icn¼n³ tXm«§Ä¡nSbneqsSbmbncp¶p R§fpsS bm{X. i\n t£{X¯n \n¶pw t\ms¡¯mhp¶ Zqc¯v Hcp Icn¼p ^mIvSdnbpw ImWmambncp¶p.

Al½Zv \KÀ, AudwKm_mZv tdmUn \n¶v 5 IntemaoÁÀ DÅnte¡v amdnbmWv tZhvKUv Z¯maµnÀ kvYnXn sN¿p¶Xv. Z¯mPb´n Znhkambncp¶p R§Ä AhnsSsb¯nbXv. A¶hnsS GÁhpw hntijs¸« Znhkambncp¶p. R§fpsS _kv GItZiw HcpIntemaoÁÀ AIsebmbn ]mÀ¡v sNbvXv, \nc\nc bmbncp¶ I¨hS¡mÀ¡nSbneqsS thØn h¶p t£{X¯nte¡v t]mIphm³. \m«nse ]qc¸d¼pIsf HmÀ½n¸n¡p s¶mcp A´co£w. hensbmcp IqÁ³ IhmSw IS¶v t£{X `qanbnse ¯n¡gnªv Ipd¨v IqSnapt¼m«p t]mbv¡gnªm hensbmcp t£{X tKm]pcw. t£{X¯n\pÅnemsI P\ kap{Zambncp¶p. ZÀi\¯nsâ \oØhcn IØt¸mÄ ]pd¯p\n¶v sXmgpXv, D]tZh ·mscbpw hW§n {]Z£nWw sh¨v R§Ä Xncn¨v AudwKm_mZnte¡v Xncn¨p. Xncn¨v _knte¡v hcpw hgn tjm¸nwKv \S¯nb hènd kckzXn tN¨nbpsS ]gvkv CXn\nSbn GtXm Hcp hncpX³ ASn¨psImØpt]mIpIbp apØmbn .

tZhvKUn \n¶pw _kv t\sc AudwK_mZv e£yam¡n IpXn¨p. GItZiw Hcp aWntbmsS R§Ä AudwK_mZv \KcmXnÀ¯n¡pÅnse¯n tamlt\«\v kná sImSp¯p. AudwKm_mZnse R§fpsS Xmakw, `£Ww, bm{Xm]cn]mSnIÄ F¶nhbpsS Bkq{XWw sam¯w {io. tamlt\«\pw ktlmZc·mcpambncp¶p Hcp¡nbncp¶Xv.

Aarey Ubdn¡p ap¼nse¯nb R§sf {io tamlt\«³ kzoIcn¨v Xmak kvYeamb IeymWaÞ]¯nte¡v \bn¨p. AhnsS tamlt\«sâ A\pP·mcmb {io. cmP³, aWn, ]¿meqÀ ]njmc¯v tKmhnµ³ Ip«n F¶nhcpw AhcpsS IpSpw_hpw R§sf kzoIcn¡m³ Im¯p \n¡p¶p Ømbncp¶p.

ഒ അൗറംഗാബാദിലേക്ക് ഞങ്ങള്‍ കാലെടുത്തു കുത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനായി തിരുനാരായണപുരത്ത് പിഷാരത്ത് മോഹനനും അനുജന്മാരായ രാജന്‍, മണി, പയ്യാലൂര്‍ പിഷാരത്ത് ഗോവിന്ദന്‍ കുട്ടി, അവരുടെയെല്ലാം കുടും ബാംഗങ്ങള്‍ എന്നിവരും ഞങ്ങളെ കാത്ത് നില്‍ക്കുന്നു. അവര്‍ ഓരോരുത്തരായി ഞങ്ങളെ സ്വീകരിച്ച് വാസസ്ഥലമായ കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു. കല്യാണമണ്ഡപത്തിലെ ഹാളില്‍ ഞങ്ങള്‍ക്കായി സ്ഥലമൊരുക്കിയിട്ടുണ്ടെന്നായിരുന്നു ഫോണില്‍ അറിയിച്ചിരുന്നത്. പക്ഷെ അവിടെ കിടക്കകളൊന്നും കണ്ടില്ല. രാത്രി വരുമായിരിക്കുമെന്ന് ചിന്തിച്ച് ബാഗ് താഴെ വെച്ചപ്പോള്‍ മോഹനേട്ടന്‍ പറഞ്ഞു അല്ല, മുകളിലാണ്. എങ്കില്‍ ശാരിയെന്നു കരുതി മുകളിലേക്ക് കയറി. അവിടെയും ഇതേ മട്ടിലൊരു ഹാള്‍ തന്നെ. തരക്കേടില്ല. പക്ഷേ മോഹനേട്ടന്‍ വീണ്ടും കയറുകയാണ്. കൂടെ ഞാനും കയറി. ഇനി ടെറസ്സിലാണോ ഞങ്ങള്‍ക്ക് സ്ഥലമൊരുക്കിയിരിക്കുന്നതെന്ന് സംശയിച്ചു. എന്റെ ഊഹം തെറ്റിയില്ല. ചെന്നു കയറിയത് ടെറസ്സിലേക്കു തന്നെ. പക്ഷെ ടെറസ്സില്‍ ആറു റൂമുകള്‍ ഞങ്ങള്‍ക്കായി 10 കിടക്കകള്‍ വീതം വിരിച്ച് ഒരുക്കിയിരിക്കുന്നു. മുറികള്‍ക്കപ്പുറത്ത് 5 കുളിമുറികളും 6 ശൗചാലയങ്ങളും. എല്ലാം വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഞങ്ങളുടെ മനം കുളിര്‍ത്തു. രാവിലെ ശരിക്ക് കുളിയും പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കാത്തവര്‍ക്ക് സന്തോഷാതിരേകം. റൂമില്‍ സാധനങ്ങള്‍ വെച്ച് ഞങ്ങള്‍ ഒറംഗബാദ് സഹോദരന്മാരെ വിശദമായി പരിചയപ്പെട്ടു. ഉച്ചക്കുള്ള ഊണ് രാമനാഥേട്ടന്‍ മും ബയില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്നിട്ടുണ്ടായിരുന്നു. തൈര്‍ സാദവും കൊണ്ടാട്ടം മുളക് വറുത്തതും കടുമാങ്ങയും. മോഹനേട്ടന്‍ ഞങ്ങള്‍ക്കായി പ്രത്യേകം കഠിനപ്പായസവും ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു. താമസമൊരുക്കിയിട്ടുള്ള ചെന്നു കയറി കണ്ടപ്പോള്‍ നല്ലൊരു ഹാള്‍, ബോം ബെക്കാരനായ എന്റെ ചിന്ത പോയത് 'ഓഹോ, ടെറസ്സിലൊരു റൂം കാണും, അതായിരിക്കാം പറഞ്ഞു വെച്ചിരിക്കുന്നത്. പക്ഷേ അവിടെ ഇത്രയും പേരെ എങ്ങിനെ പാര്‍പ്പിക്കും? എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് വാച്ച്മാന്‍ ടെറസ്സിന്റെ വാതില്‍ തുറന്നു കുളിയും ഊണും കുശാലായപ്പോള്‍ തലേന്ന് രാത്രിയിലെ ഉറക്കം ബാക്കിയുള്ളവര്‍ വിശ്രമത്തിലേക്ക് തിരിഞ്ഞു. സ്ത്രീജനങ്ങള്‍ ടെര്‍സ്സില്‍ വട്ടമിട്ടിരുന്ന് അൗറംഗബാദ് പിഷാരസ്യാരുമൊത്ത് കുടും ബ ബന്ധങ്ങളുടെ അടിവേരുകള്‍ തേടി സൗഹൃദം പങ്കിട്ടു. വൈകീട്ട് നാലരയോടെ ഞങ്ങള്‍ നഗരത്തില്‍ നിന്നും 46 കിലോമീറ്റര്‍ അകലെയുള്ള 'ജയ്ക് വാഡി ഡാം', 'ധ്യാനേശ്വര്‍ ഉദ്യാന്‍' എന്നിവ കാണാന്‍ പുറപ്പെട്ടു. പരമ്പരാഗത സില്‍ക് സാരികള്‍ക്ക് പ്രസിദ്ധമായ 'പൈഠണ്‍' എന്ന സ്ഥലത്താണ് ഇതു രണ്ടും സ്ഥിതി ചെയ്യുന്നത്. ഡിസമ്പര്‍ മാസമായതിനാല്‍ പൈഠണിലെത്തിയപ്പോഴേക്കും സൂര്യന്‍ പശ്ചിമാം ബരത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഗോദാവരി നദിക്കു കുറുകെയാണ് 'ജയ്ക് വാഡി ഡാം'നിര്‍മ്മിച്ചിരിക്കുന്നത്. ഒറംഗബാദ് നഗരത്തിന്റെ ജലസ്രോതസ്സാണ് ഈ ഡാം. ഡാമിന്റെ മുകളില്‍ നിന്നും ഉള്ള അസ്തമയക്കാഴ്ച മനോഹരമത്രെ. 16)ം ശതകത്തില്‍ ജീവിച്ചിരുനുന്ന സന്ത് ഏക്നാഥിന്റെ ജന്മംകൊണ്ട് പ്രസിദ്ധവുമാണവിടം. ജയ്ക് വാഡി ഡാം സമാഹരിച്ച ജലം വലിയൊരു തടാകം പോലെയാണ്. 'നാഥ് സാഗര്‍ ലേക്' എന്നാണിതറിയപ്പെടുന്നത്. ഈ തടാക പരിസരം നല്ലൊരു പക്ഷി സങ്കേതം കൂടിയാണ്. ദേശാടകരായ 200 തരം പക്ഷികള്‍ ഇവിടെ വര്‍ഷം തോറും എത്തുന്നുവെന്നാണ് അനുമാനം. അതുകൊണ്ടു തന്നെ ഇവയൊന്നും ഞങ്ങള്‍ക്കറിഞ്ഞാസ്വദിക്കാനായില്ല. പിന്നീട് ഞങ്ങള്‍ പോയത് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉദ്യാനത്തിലേക്കായിരുന്നു. 125 ഹെക്ടര്‍ വിസ്തൃതിയില്‍ മൈസൂരിലെ വൃന്ദാവന്‍ ഉദ്യാനത്തെ വെല്ലുന്ന തരത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. രാത്രി 7 1/2 മണിയോടെ എത്തിയ ഞങ്ങള്‍ ഉദ്യാനത്തിന്റെ ദീപപ്രഭ ചൊരിയുന്ന വര്‍ണ്ണക്കാഴ്ചകളിലൂടെ സഞ്ചരിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്നു കാണാനുള്ള കാഴ്ചകള്‍ ഒന്നര മണിക്കൂറു കൊണ്ട് കണ്ടുതീര്‍ത്ത് ഞങ്ങള്‍ തിരിച്ച് ഒറംഗബാദിലേക്ക് തിരിച്ചു. ഇരുപതോളം വിവിധ തരത്തിലുള്ള ജലധാരകള്‍(അവയില്‍ പലതും സംഗീതജലധാരകള്‍), വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍, പുല്‍ത്തകിടികള്‍, സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കൃത്രിമ വെള്ളച്ചാട്ടങ്ങള്‍, തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാല്‍ സമൃദ്ധമാണവിടം.മോഹനേട്ടന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൂടെ അവിടത്തെ പിഷാരസ്യാര്‍മാരും ഞങ്ങളെ അനുഗമിച്ചു. വൃന്ദാവന്‍ ഗാര്‍ഡനില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിന്റെ താളത്തിനനുസരിച്ചാണ് ജലധാരകളെങ്കില്‍ ഇവിടെ പ്രശസ്ത ഹിന്ദി,മറാഠി സിനിമാ ഹിറ്റ് നമ്പറുകള്‍ക്കൊത്താണ് ജലധാരകള്‍ ആടിയുലഞ്ഞത്. കൊച്ചുകുട്ടികള്‍ക്ക് ആനന്ദം പകരുന്ന വിവിധ റൈഡുകളും ഉദ്യാനത്തെ ചുറ്റിവരുന്നൊരു ടോയ് ട്രെയിനുമുണ്ടവിടെ. മടക്കയാത്രയില്‍ ബാലസമാജം ബസിന്റെ പിന്‍സീറ്റില്‍ ഒത്തുകൂടി അന്താക്ഷരിയില്‍ വ്യാപൃതരായി. ഏകദേശം 10 മണിയോടെ ഞങ്ങള്‍ വാസസ്ഥലത്തെത്തി. അവിടെ ഞങ്ങള്‍ക്കുള്ള ഭക്ഷണം അയ്യപ്പക്ഷേത്രത്തിലെ പൂജാരി മുഖേന തയ്യാറാക്കി എത്തിച്ചിരുന്നു. ഡിസമ്പര്‍ 24, തിങ്കളാഴ്ച രാവിലെ ശ്രീ രാജന്റെ നേതൃത്വത്തില്‍ 9 മണിക്ക് ഞങ്ങള്‍ ഒറംഗബാദ് നഗരാതൃത്തിയിലുള്ള എല്ലോറ ഗുഹകള്‍ തുടങ്ങിയ സുപ്രധാന ചരിത്രസ്മാരകങ്ങള്‍ കാണാനായി പുറപ്പെട്ടു. ആദ്യം ഞങ്ങളെത്തിയത് ഏകദേശം 13 കിലോമീറ്റര്‍ ദൂരത്തുള്ള 'ദൗലത്താബാദ്' ഫോര്‍ട്ടിലാണ്. ചുരുങ്ങിയൊരു കാലത്തേക്കെങ്കിലും ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം. 1187ല്‍ യാദവ രാജവംശത്തിലെ ഭില്ലമ രാജാവാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ദേവ്ഗിരി കുന്നുകളില്‍ ഏകദേശം 600അടി മുകളിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 150 വര്‍ഷത്തെ യാദവ ഭരണത്തിനു ശേഷം മുഹമ്മദ് ബിന്‍ തുഗ്ളക്കിന്റെ ഭരണകാലത്ത് ചെറിയൊരിടവേള ഇത് ഇന്ത്യയുടെ തലസ്ഥനമാവുകയും ചെയ്തു. 'ദേവ്ഗിരി ' എന്ന പേരിലറിയപ്പെട്ടിരുന്ന നഗരം 'ദൗലത്താബാദ് ' എന്ന് നാമകരണം ചെയ്യപ്പെട്ടത്. ദൗലത്താബാദ് ഫോര്‍ട്ടിലേക്കുള്ള പ്രവേശന ടിക്കറ്റെടുത്ത് ഞങ്ങളുടെ സംഘം കോട്ട കീഴടക്കാന്‍ തയ്യാറായി. 'ആരും കീഴടക്കാത്തെ കോട്ട ' യെന്നാണ് ഇതറിയപ്പെടുന്നത്. പ്രവേശന കവാടം മദയാനക്കുപോലും തുറക്കാന്‍ പറ്റാത്ത വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതു കഴിഞ്ഞ് ഉള്ളിലേക്കു പ്രവേശിച്ചാല്‍ പല പല കടമ്പകള്‍ കടന്നു വേണം മുകളിലേക്ക് പോകുവാന്‍. ഓരോ വാതിലുകള്‍ക്കു ചുറ്റുമായി ശത്രുവിനെ നേരിടാനായി സദാ ജാഗരൂകരായി ഭടന്മാര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങളുണ്ട്. പലയിടത്തും പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയുടെ ചരിത്രവും അതിനുള്ളിലുള്ള ചെറിയ കാര്യങ്ങളെക്കുറിച്ചു പോലും ഞങ്ങള്‍ക്ക് വിശദമായി വിവരിച്ചു തന്ന് രാജേട്ടന്‍ ഒരു ഉത്തമ ഗൈഡിനെ വെല്ലുന്ന പാടവത്തോടെ ഞങ്ങളെ മുകളിലേക്ക് നയിച്ചു. ആദ്യ കടമ്പകള്‍ കടന്ന് ഉള്ളിലെത്തിയാല്‍ കുറച്ചു സ്ഥലം മരങ്ങളും മറ്റും വളര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. അവിടെ വലിയൊരു വാനരപ്പടയെ ഞങ്ങള്‍ കണ്ടു. കോട്ട ആക്രമിക്കാനുള്ളവരല്ലെന്നു തോന്നിയതിനാലാവാം അവര്‍ ഞങ്ങളെ ആക്രമിച്ചില്ല. കൂട്ടത്തിലുള്ള കുട്ടികളില്‍ ചിലരുമായി ഇവര്‍ ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കോട്ടക്കുള്ളില്‍ തന്നെയുള്ള ചാന്ദ് മിനാര്‍, ജാമി മസ്ജിദ്(ഇപ്പോള്‍ ഭാരത് മാതാ മന്ദിരം), ചിനി മഹല്‍ എന്നിവ കണ്ട് ഞങ്ങള്‍ മുകളിലേക്ക് കയറി. കോട്ടയുടെ ഏകദേശം മുകള്‍ ഭാഗത്തെത്തിയാല്‍ പിന്നീടങ്ങോട്ടുള്ള പ്രയാണം ദുര്‍ഘടം പിടിച്ചതാണ്. ശത്രുവിനെ വീഴ്ത്താന്‍ പാകത്തിലുള്ള കിടങ്ങുകള്‍ നാലുപുറവും നിര്‍മ്മിച്ചിരിക്കുന്നു. അവ കടക്കുവാന്‍ ലിവര്‍ വലിച്ചാല്‍ താഴോട്ട് വീഴുന്ന ചെറിയ മരപ്പാലം മാത്രം. ശത്രു കയറിയാല്‍ വീഴ്ത്തുന്നതാണിവ. വീണു കഴിഞ്ഞാല്‍ താഴെ വെള്ള മുള്ള കിടങ്ങില്‍ നിങ്ങളെ തിന്നാന്‍ മുതലകള്‍ തയ്യാറായി നില്‍പ്പുണ്ടാവും. ഞങ്ങള്‍ ശത്രുക്കളല്ലാത്തതിനാലാവാം താഴേക്ക് വീണില്ല. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് കോട്ടയുടെ ഏറ്റവും ശിഖരത്തിലേക്കുള്ള പ്രവേശന കവാടമെന്നു പറയുന്നൊരു നടുത്തളത്തിലാണ്. അവിടെ നിന്നും പലഭാഗത്തേക്കായി ദ്വാരങ്ങളുണ്ട്. അവിടെ നിന്നും മുകളിലേക്ക് നോക്കിയാല്‍ നാലുപുറവും പാറയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിനിടയില്‍ സുരക്ഷാഭടന്മാര്‍ക്ക് ഒളിച്ചിരിക്കാന്‍ സങ്കേതങ്ങളുമുണ്ട്. ഏതു സമയവും നിങ്ങള്‍ അവരുടെ ആക്രമണത്തിനിരയാവം. അങ്ങിനെ ആക്രമിക്കപ്പെടാല്‍ പിന്നെ നിങ്ങളുടെ ശരീരം അവിടെക്കാണുന്നൊരു ദ്വാരത്തിലൂടെ താഴെ കിടങ്ങിലേക്കയിരിക്കും തള്ളപ്പെടുക. അഥവാ നിങ്ങള്‍ക്ക്ക് മുകളിലേക്കുള്ള ഇരുട്ടു പിടിച്ച ഗുഹയിലൂടെ കയറാനയാല്‍ തന്നെ എപ്പോഴും എവിടെ നിന്നും അക്രമണമുണ്ടാകാം. അത്തരം ഇരുട്ടുഗുഹയിലൂടെ ഏകദേശം 200 അടിയോളം മുകളിലേക്ക് കയറിവേണം ശിഖരത്തിലേത്തന്‍. ഗൈഡിന്റെ വിവരണങ്ങള്‍ കേട്ട് കുറച്ചു ദൂരം ഞങ്ങള്‍ മുകളിലേക്ക് കയറിത്തുടങ്ങി. കയ്യില്‍ ടോര്‍ച്ചോ മറ്റുവെളിച്ചമോ ഇല്ലാതെ മുകളിലേക്കുള്ള പടികള്‍ കയറാനാവില്ല. വെക്കേഷന്‍ കാലമായതിനാല്‍ സ്കൂള്‍ പിക്നിക് സംഘങ്ങളുടെ തിരക്കായതിനാല്‍ ഗുഹയിലാകെ തിക്കും തിരക്കുമായി ഞങ്ങള്‍ പകുതി വഴിവെച്ച് യാത്ര മതിയാക്കി പുറത്തു കടന്നു. അങ്ങിനെ കീഴടക്കപ്പെടാനാവാത്ത കോട്ട ഞങ്ങള്‍ക്കും കീഴടക്കാനായില്ല. തിരിച്ച് താഴെ ഇറങ്ങി വന്നപ്പോള്‍ റോഡിനിരുവശവും പേരക്കക്കച്ചവടക്കാരുടെ നിര നിരയായുള്ള സ്റ്റാളുകള്‍. ചെനച്ച് പഴുത്ത് പച്ച നിറത്തിലുള്ള പേരക്കകള്‍. നിങ്ങളെകൊതിപ്പിക്കാന്‍ അവ മുറിച്ച് ചുവപ്പു നിറം പുരട്ടി വെച്ചിരിക്കുന്നു. പലരും നാലും അഞ്ചും കിലോ വീതം വാങ്ങി. ഹിന്ദിയില്‍ ഈ പഴത്തിന്റെ പേരായ 'അമൃതിനെ അന്വര്‍ത്ഥമാക്കുന്ന സ്വാദ്. പിന്നീട് രാജേട്ടന്‍ ഞങ്ങളെ നയിച്ചത് ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നെന്നറിയപ്പെടുന്ന ഘൃഷ്ണേശ്വര്‍ ശിവക്ഷേത്രത്തിലേക്കാണ്. മറാഠാ റാണിയായിരുന്ന 'റാണി അഹല്യാഭായ് ഹോള്‍ക്കര്‍' പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ്‍ ഈ ക്ഷേത്രം. പക്ഷെ അവിടെ ദര്‍ശനം നടത്തുവാനുള്ളവരുടെ നീണ്ട നിര കണ്ടപ്പോള്‍ ഇനിയും എല്ലോറപോലുള്ള പല സുപ്രധാന സ്ഥലങ്ങളും ബാക്കിയുള്ളതിനാല്‍ തല്‍ക്കാലം പുറമെ നിന്ന് ദര്‍ശനം നടത്തി ഞങ്ങള്‍ എല്ലോറ ഗുഹകളിലേക്ക് വണ്ടി വിട്ടു.

എല്ലോറഗുഹാ സമുച്ചയങ്ങളുടെ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ 12 മണിയോടെ എത്തിച്ചേര്‍ന്നു. 10രൂപ പ്രവേശന നികുതി(15 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം) നല്‍കി വേണം ഉള്ളിലേക്ക് കടക്കുവാന്‍. ഒഊറംഗബാദ് ചാലീസ്ഗാവ് പാതയില്‍ 30 കിലോമീറ്റര്‍ ദൂരത്തായി 'വേരുള്‍' എന്ന സ്ഥലത്താണ് എല്ലോറ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഡക്കാന്‍ പ്ലേറ്റിലെ സഹ്യാദ്രി മലനിരകളിലുള്ള ചന്ദ്രഗിരി കുന്നുകളിലെ നീണ്ടുകിടക്കുന്ന പാറക്കെട്ടുകളിലാണ് എല്ലോറഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാറക്കല്ലിലെ ശില്‍പവൈദഗ്ദ്ധ്യത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളായ നൂറോളം ഗുഹകളുടെ ഒരു സമുച്ചയമാണവിടം. അവയില്‍ 34 ഗുഹകളാണ് പ്രസിദ്ധങ്ങളായവ. അക്കാലത്തെ ബുദ്ധ, ജൈന, ഹിന്ദു സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണങ്ങളാണവ. 1 മുതല്‍ 12 വരെ ബുദ്ധ ഗുഹകളും 13 മുതല്‍ 29 വരെ ഹിന്ദു ഗുഹകളും 30 മുതല്‍ 34 വരെ ജൈന ഗുഹകളുമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ഗുഹകള്‍ മഹിസ്മതിയിലെ 'കാലചൂരി'കളുടെ കാലത്തും ബാക്കിയുള്ളവ എഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടക്ക് ഇവിടം ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ രാജക്കന്മാരുടെ കാലത്തുമാണ് നിര്‍മ്മിച്ചതെന്ന് കരുതുന്നു. . 15ം ഗുഹയിലെ മുഖമണ്ഡപത്തിലെ പിന്‍ചുമരില്‍ 'ദന്തിദുര്‍ഗ'ന്റെ(എ.ഡി. 753 57വരെ ഭരിച്ച)പേര്‍ കൊത്തിവെച്ചതും 16ം ഗുഹയിലെ 'കൃഷ്ണ ഒന്നാമനെ'(എ.ഡി. 757 83വരെ ഭരിച്ച) കുറിച്ചുള്ള പരാമര്‍ശവും മാത്രമാണ് ഇവക്ക് ഉപോദ്ബലകമായിട്ടുള്ള ഏക തെളിവുകള്‍. ശ്രീ. തിരുനാരായണപുരത്ത് രാജന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒന്നാമത്തെ ഗുഹയെ ലക്ഷ്യമാക്കി നടന്നു. ഡിസം ബര്‍ മാസമായിട്ടും പൊതുവെ ശൈത്യത്തിന്റെ പിടിയിലമരുന്ന അൗറംഗാബാദിലും ഉച്ച സൂര്യന്‍ ജ്വലിച്ചു നിന്നു. സൗജന്യമായി എല്ലാവര്‍ക്കും തൊപ്പി സംഘടിപ്പിച്ചു തന്ന കല്ലുവഴി ശശിയോട് അംഗങ്ങള്‍ മനസാ നന്ദി പറഞ്ഞു. വെള്ളം ചുമന്ന് നടന്ന ആമയൂര്‍ രമേഷിന്റെ ഭാരവും അംഗങ്ങള്‍ പലപ്പോഴായി കുറച്ചു കൊടുത്തു. ഞങ്ങള്‍ ഒന്നാം നമ്പര്‍ ഗുഹയിലേക്ക് കാലെടുത്തു വെച്ചു. പാറക്കെട്ടുകള്‍ക്കുള്ളില്‍ പണിതീര്‍ത്തൊരു സൗധം. കടന്നു ചെല്ലുന്നത് പ്രകൃതി ശീതീകരിച്ച വിശാലമായൊരു ഹാളിലേക്കാണ്. ഹാളിന്റെ നാലുപുറവും ചുമരില്‍ നിന്നും നാലഞ്ചടി വിട്ട് നിറയെ കല്‍ത്തൂണുകള്‍. ചുമരിലും തൂണുകളിലും ബുദ്ധമതവുമായി ബന്ധപ്പെട്ട കൊത്തുപണികള്‍. പണ്ടുകാലത്ത് വേദപഠനത്തിനും മറ്റുമായി വിദേശികള്‍ക്ക് വന്ന് താമസിച്ചു പഠിക്കുവാനായി പണിതതെന്നു കരുതും വിധത്തില്‍ അവയില്‍ മുറികളുണ്ട്. ഹാളില്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വെച്ചെഴുതുവാനെന്ന വിധം പടികളും നിര്‍മ്മിച്ചിരിക്കുന്നു. ഗുഹാസമുച്ചയത്തിന്റെ പ്രവേശന കവാടം മുതല്‍ ഒന്നാം ഗുഹവരെ ഏകദേശം 10 മിനുട്ട് നടന്നെത്തിയതിന്റെ ക്ഷീണം തീര്‍ക്കുവാന്‍ പലരും അവിടെ ചമ്രം പടിഞ്ഞിരുന്ന് ഒരു വേള വ്പിനൂറ്റാണ്ടുകള്‍ക്ക് പുറകിലോട്ട് സഞ്ചരിച്ചു. ഗ്രൂപ് ക്യാപ്റ്റന്മാര്‍ രമേഷും ശശിയും വിസിലൂതി ഞങ്ങളെ രാജേട്ടന്റെ പുറകിലായി രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ ഓരോരോ ഗുഹകളിലൂടെ ആനയിച്ചു. ഓരോ ഗുഹകളിലും ഏറ്റവും അറ്റത്തായി ശ്രീകോവില്‍ പോലൊരു സ്ഥലവും അവിടെ ബുദ്ധന്റെ വിവിധഭാവങ്ങളിലുള്ള പൂര്‍ണ്ണകായ പ്രതിമകളുമുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ കൊടുമുണ്ട അച്ചുവേട്ടന്‍ ഒരു വേള ഞങ്ങള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലനായി മാറി. തന്റെ ബാല്യകുതൂഹലത്തില്‍ അച്ചുവേട്ടന്‍ അവിടെയുള്ള ബുദ്ധ പ്രതിമയുടെ മടിയിലില്‍ ഓടിക്കയറിയിരുന്ന് നഷ്ടപ്പെട്ട പിത്ര് വാല്‍സല്യത്തിന്റെ ഒര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ കൂട്ടത്തിലെ ബാലസമാജവും അച്ചുവേട്ടന്റെ കൂടെക്കൂടി. നേരത്തെ സൂചിപ്പിച്ചതുപോലെ ബുദ്ധഗുഹകളിലെ പലതും ബുദ്ധ വിഹാരങ്ങള്‍ തന്നെയായിരുന്നു. പുറം കാഴ്ചയില്‍ പാറകളില്‍ കൊത്തിയെടുത്ത് നിര്‍മ്മിച്ച ബഹുനിലക്കെട്ടിടങ്ങളെയാണവ അനുസ്മരിപ്പിക്കുക. ഒരുവിധം എല്ലാ ഗുഹകളിലും പഠനത്തിനും വിശ്രമത്തിനും ഭക്ഷണമൊരുക്കാനും സൗകര്യമുള്ള മുറികളുണ്ട്. ബുദ്ധഗുഹകളില്‍ ഏറ്റവും പ്രസിദ്ധമെന്നറിയപ്പെടുന്നത് പത്താമത്തെ ഗുഹയായ 'വിശ്വകര്‍മ്മ' ഗുഹയാണ്. ബഹുനിലകളിലായി നിര്‍മ്മിച്ച ഈ ഗുഹയിലെ നടുത്തള ഹാളില്‍ മുകള്‍ ഭാഗം വര്‍ത്തുളാകൃതിയില്‍ കൊത്തുപണികളാലലംകൃതമാണ്. ഹാളിനു നടുവിലായി ആസനസ്ഥനായി ഉപദേശം നലികുന്ന ബുദ്ധന്റെ രൂപം വലിയൊരു മണ്ഡപത്തില്‍ കൊത്തി വെച്ചിരിക്കുന്നു. 13 മുതല്‍ 29 വരെയുള്ള ഗുഹകള്‍ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും ശില്‍പങ്ങളും കൊത്തുപണികളും കൊണ്ട് സമൃദ്ധമാണ്. ഇവയിലേറ്റവും പ്രധാനപ്പെട്ടവ 'ദശാവതാര' ഗുഹയെന്നറിയപ്പെടുന്ന 15ം നമ്പര്‍ ഗുഹയും 'കൈലാസ മന്ദിരം' സ്ഥിതിചെയ്യുന്ന 16ം നമ്പര്‍ ഗുഹയുമാണ്. ദശാവതാര കഥ ഒരു കാവ്യം പോലെ അവിടെ കൊത്തുപണികളില്‍ തീര്‍ത്തിരിക്കുന്നു. പതിനാറാം ഗുഹയിലെ ശിവക്ഷേത്രം നിങ്ങള്‍ക്ക് കാഴചയുടെ വിരുന്നു തന്നെ ഒരുക്കുന്നു. ബഹുനികളിലായി പണിത ഈ ശില്‍പവിരുന്ന് ഒരൊറ്റ പാറയിലാണ് കൊത്തിത്തീര്‍ത്തതെന്നറിയുമ്പോഴാണ് നാം വിസ്മയചകിതരാകുന്നത്. ബഹുനിലകളിലായാണ് എല്ലാ കൊത്തുപണികളും. രണ്ടുനിലകളിലായി പണിത പടവുകളിലൂടെ നിങ്ങള്‍ ചെന്നെത്തുന്നത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലാണ്. ചുറ്റമ്പലത്തിലെ ചുവരുകളില്‍ നാലുപുറവുമായി ഇരുനിലകളില്‍ വിവിധ ദേവീ ദേവന്മാരുടെ ശില്‍പങ്ങള്‍ തീര്‍ത്തിരിക്കുന്നു. ശ്രീകോവിലും മുഖമണ്ഡപവും അടങ്ങുന്ന ഭാഗവും ഇരുനിലകളിലായാണ് പണിതിട്ടുള്ളത്. അവിടെക്ക് പടവുകള്‍ കയറി വേണം പോകുവാന്‍. ശ്രീകോവിലിനുനാലു പുറവും ഗജമുഖങ്ങള്‍ കൊണ്ട് അലംകൃതമാണ്. അവയില്‍ പലതും സ്വയം നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നതാണ് ഖേദകരമായൊരു വസ്തുത. നന്ദിവിഗ്രഹം ഉള്ള മുഖമണ്ഡപത്തില്‍ നിന്നും ഉയര്‍ന്നാണ് ഭീമാകാരമായ ശിവലിംഗം പ്രതിഷിഠിച്ചിട്ടുള്ള ശ്രീകോവില്‍. വരുന്ന ടൂറിസ്റ്റുകള്‍ നടത്തുന്ന പൂജയും പ്രാര്‍ത്ഥനയുമല്ലാതെ വേറെ പൂജാവിധികളൊന്നും അവിടെഉണ്ടെന്നും തോന്നുന്നില്ല. ശിവ പാര്‍വ്വതിമാരുടെയും മിഥുനങ്ങളുടെയും വിവിധ ലീലാവിലാസങ്ങള്‍ അവിടെ ഉള്‍ച്ചുമരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇത്രയും കണ്ടു തീര്‍ന്നപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു. 30 മുതല്‍ 34 വരെയുള്ള ജൈന പാരമ്പര്യത്തിന്റെയും ഫിലോസഫിയുടെയും ഉത്തമോദാഹരണങ്ങളായ ജൈന ഗുഹകളിലേക്ക് ഞങ്ങള്‍ കയറിയില്ല. രാമനാഥേട്ടന്‍ ഭക്ഷണത്തിനുക്ഷണിച്ചപ്പോള്‍ എഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ ബുദ്ധിവൈഭവത്തെ പ്രണമിച്ചുകൊണ്ട് ഞങ്ങള്‍ മരത്തണലു തേടി മുന്നോട്ടു നീങ്ങി. പ്രവേശിച്ചു. ഗുഹകള്‍ കാണാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനായി സമുച്ചയത്തിലേക്കുള്ള പ്രവേശന കവാടത്തിനരികിലായി പുല്‍ത്തകിടിയും മറ്റും ഒരുക്കിയിട്ടുണ്ട്. അത്തരമൊരു പുല്‍ത്തകിടിയില്‍ ഒരു വലിയ വൃക്ഷത്തണലില്‍ വട്ടമിട്ടിരുന്ന് ഭക്ഷണം കഴിച്ചു. അന്നേദിവസം ധനുമാസത്തിലെ തിരുവാതിരയായിരുന്നു. തിരുവാതിര നോല്‍മ്പുള്ള സ്ത്രീജനങ്ങള്‍ ശിവാരാധനക്കു ശേഷം ലഘുഭക്ഷണം കഴിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. ഭക്ഷണ ശേഷം ഏകദേശം 3 മണിയോടെ ഞങ്ങള്‍ എല്ലോറ ഗുഹകളോട് വിട പറഞ്ഞ് പാവങ്ങളുടെ താജ് മഹല്‍ എന്നറിയപ്പെടുന്ന 'ബിവി കാ മഖ്ബറ' കാണാനായി തിരിച്ചു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഒ അൗറംഗസേബിന്റെ പുത്രന്‍ അസം ഷാ തന്റെ അമ്മ, ദില്‍രസ് ബാനു ബീഗത്തിന്റെ(റബിയ ഉല്‍ ദുറാനി) ഓര്‍മ്മക്കായി പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണിത്. ദൂരക്കാഴ്ചയില്‍ മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന, 'ഡെക്കാനിലെ താജ്' എന്നും അറിയപ്പെടുന്ന ഈ ശവകുടീരം ഒ ഊറംഗബാദ് പട്ടണത്തിനുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ദൂരക്കാഴ്ചയില്‍ താജ് മഹലിന്റെ തനിപ്പ്കര്‍പ്പായി തോന്നുമെങ്കിലും സൂക്ഷ നിരീക്ഷണത്തില്‍ ഇത് താജ് മഹലിന്റെ വില കുറഞ്ഞൊരു പതിപ്പാണെന്ന് വ്യക്തമാകും. താജിന്റെ വെല്ലുന്നൊരു കുടീരമായിരുന്നു ഉദ്ദേശിച്ചതെങ്കിലും ആര്‍ക്കിടെക് ച്ചറിലും, ഉപയോഗിച്ച മാര്‍ബിളുകളിലും മറ്റു സാധന സാമഗ്രികളിലുമുള്ള ദാരിദ്ര്യം ഇതിനെ താജിന്റെ വെറുമൊരു പതിപ്പു മാത്രമാക്കി. എ.ഡി 1651നും 1661നുമിടയില്‍ അറ്റാ ഉള്ള എന്ന ആര്‍ക്കിടെക്റ്റും ഹന്‍സ്പത് രാജ് എന്ന എന്‍ ജിനിയറും കൂടിയാണ് ഈ സൗധം പണിതതത്രെ. ഇതിലേക്കാവശ്യമായ മുഴുവന്‍ മാര്‍ബിളും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. താജ്മഹലിനെപ്പോലെത്തന്നെ മുന്‍ ഭാഗത്തായി കുടീരത്തിന്റെ പ്രതിബിം ബക്കാഴ്ചയൊരുക്കുന്നൊരു നീണ്ട ജലാശയം ഒരുക്കിയിരിക്കുന്നു. അതിനിരുവശവുമായി ചെറിയൊരുദ്യാനവും അതിനിടയിലൂടെ നടപ്പാതയും. നാലു കൂറ്റന്‍ മിനാരങ്ങള്‍ക്കു നടുവിലായാണ് കുടീരത്തിന്റെ പ്രധാന കെട്ടിടം. മുസ്ലിം പള്ളികളുടെ രൂപസാദൃശ്യമുള്ള മകുടം ചാര്‍ത്തിയ പ്രധാന കെട്ടിടം മാര്‍ബിള്‍ പതിച്ചതാണ്. കാലപ്പഴക്കം കൊണ്ട് പലയിടത്തും അവ അടര്‍ന്നു പോയിരിക്കുന്നു. കൂടാതെ മാര്‍ബിളിന്റെ നിറവും മങ്ങിത്തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് ആര്‍ക്കിയോളജി ഡിപ്പാര്‍ട്മെന്റ് ഒരു മിനാരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന യജ്ഞ്ഞത്തിലാണ്. ക്രിസ്മസ് ദിവസമായതിനാല്‍ ധാരാളം സന്ദര്‍ശകരുള്ള ദിവസമായിരുന്നു. ഉള്ളില്‍ കടന്ന് കബറടക്കം നടത്തിയ കിണറുപോലുള്ള സ്ഥലം കാണുവാനും അവിടേക്ക് പൈസ വലിച്ചെറിയുവാനും തിരക്കുണ്ടായിരുന്നു. പുറത്ത് കടന്ന് കുറച്ചു നേരം പിന്‍ഭാഗത്തുള്ള മാര്‍ബിള്‍ പതിച്ച തറയിലിരുന്ന് വിശ്രമിച്ച ശേഷം തിരുനാരായണപുരത്ത് മോഹനേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അഒറംഗബാദ് ഷാരങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായി പുറപ്പെട്ടു. അൗറംഗബാദ് പിഷാരടിമാരിലെ ജേഷ്ഠനായ ശ്രീ മോഹനന്റെ വീട്ട്ലേക്കായിരുന്നു ആദ്യം ഞങ്ങളെത്തിയത്. ചുമരിലെ ഫ്രെയിം ചെയ്തു വെച്ച തൃശൂര്‍ പൂരത്തിന്റെ വലിയ ഫോട്ടോയില്‍ പിഷാരോടി സമാജമെന്ന് ആലേഖനം ചെയ്തിരിക്കുന്നു. ഈ ചിത്രം എവിടെയോ കണ്ടു മറന്നതു പോലെ തോന്നുന്നെന്ന് മോഹനേട്ടനോട് പറഞ്ഞപ്പോള്‍, ഇത് വെബ് സൈറ്റില്‍ നിന്നും എടുത്ത് എന്‍ലാര്‍ജ് ചെയ്തതാണെന്ന് മോഹനേട്ടനറിയിച്ചു. അപ്പോഴാണ് അത് രണ്ടു കൊല്ലം മുമ്പ് ഞാന്‍ ഡിസൈന്‍ ചെയ്തതാണല്ലോ എന്ന് ഓര്‍മ്മ വന്നത്. മോഹനേട്ടനും കുടും ബവും 45 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന് ചായ സല്‍ക്കാരം നടത്തി. അദ്ദേഹത്തിന്റെ സഹോദരിയും സഹോദരന്മാരും അടുത്തു തന്നെ വെവ്വേറെ ഇടങ്ങളിലായി താമസിക്കുന്നു. പിന്നീട് തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരി ഭര്‍ത്താവ് ശ്രീ പയ്യാലൂര്‍ പിഷാരത്ത് ഗോവിന്ദന്‍ കുട്ടിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നും ശ്രീ രാജന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ പയ്യാലൂര്‍ പിഷാരത്ത് അമ്മിണി പിഷാരസ്യാര്‍ ചിരിച്ചു കൊണ്ട് വഴിയില്‍ തന്നെനില്‍പ്പുണ്ടായിരുന്നു. ഗോവിന്ദന്‍ കുട്ടിയേട്ടന്റെയും രാജന്റെ ഭാര്യയുടെയും അമ്മയാണ് ശ്രീമതി അമ്മിണി പിഷാരസ്യാര്‍. ഇത്രയും ബന്ധുജനങ്ങളെ ഒരുമിച്ചു കണ്ടപ്പോള്‍ അവരുടെ മുഖത്ത് വിടര്‍ന്ന സന്തോഷം വിവരണാതീതമായിരുന്നു. ഓരോരുത്തരെയും ബന്ധങ്ങള്‍ പറഞ്ഞ് പരിചയപ്പെട്ട് അവര്‍ സൗഹൃദാന്തരീക്ഷം ഊഷ്മളമാക്കി. ശ്രീ മോഹനേട്ടനെയും സഹോദരന്മാരെയും കുടുബ സമേതം ഞങ്ങളുടെരാത്രിയിലെ തിരുവാതിര ആഘോഷത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങള്‍ ഒറംഗബാദ് അയ്യപ്പക്ഷേത്രത്തിലേക്ക് തിരിച്ചു. മു ബയ് ശാഖയുടെ അൗറംഗബാദ് അയ്യപ്പക്ഷേത്രത്തിനു മുന്‍പിലായി സന്നിധാനത്തിലെ 18 പടികളെ അനുസ്മരിപ്പിക്കും വിധം 18 പടികള്‍ നിര്‍മ്മിച്ചിരിക്കുന്നു. പക്ഷെ റോഡില്‍ നിന്നും നോക്കിയാല്‍ പോലും ദര്‍ശനം നല്‍കും വിധം ഉയര്‍ന്നാണ് ശ്രീകോവിലും വിഗ്രഹവും സ്ഥിതി ചെയ്യുന്നത്. മലയാളികളടങ്ങുന്ന ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ രാജനാണ് ഭരണസമിതിയിലെ കാര്യദര്‍ശി. ദര്‍ശനം നടത്തി ഞങ്ങള്‍ തിരിച്ച് 9 മണിയോടെ വാസസ്ഥലത്തെത്തി. അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഞങ്ങള്‍ക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കിത്തന്നിരുന്നത്. ഞങ്ങള്‍ ദര്‍ശനത്തിനെത്തിയ സമയം ശ്രീ രാജനും മണിയും ശാസ്താപ്രീതിക്കുള്ള വിഭവമൊരുക്കുന്ന തിരക്കിലായിരുന്നു. ഭക്ഷണ ശേഷം അൗറംഗബാദ് പിഷാരടി കുടും ബാംഗ് ങ്ങളും കൂടെ ഞങ്ങള്‍ ടെറസ്സില്‍ തിരുവാതിര ആഘോഷിക്കുവാന്‍ ഒത്തു കൂടി. ഞങ്ങളുടെ സംഘത്തിലെ കുട്ടികളും സ്ത്രീകളും കൈകൊട്ടിക്കളിയും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. തുടര്‍ന്ന് മും ബയ് ശാഖക്കു വേണ്ടി ഞങ്ങള്‍ പിഷാരോടി സമാജം പൂനക്കും, വിശിഷ്യ, അൗറംഗബാദിലെ പിഷാരോടി കുടും ബാംഗങ്ങള്‍ക്കും സമുചിതമായി നന്ദി രേഖപ്പെടുത്തി. യാതൊരു പരിചയവുമില്ലാത്ത ഒരു നഗരത്തിലേക്ക് ഒരു സംഘത്തേയും കൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ആശങ്കകള്‍ ഏറെയായിരുന്നു. പക്ഷെ അൗറംഗബാദിലെ പിഷാരോടി കുടും ബാംഗങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ അത്തരം ആശങ്കകള്‍ക്ക് യാതൊരു സ്ഥാനവുമില്ലാതാക്കി. ഞങ്ങള്‍ക്ക് യാതൊരു അസൊകര്യവുമുണ്ടാക്കാത്ത വിധം ഏതൊരു കാര്യവും അവരുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നിരുന്നത് എന്നു പറഞ്ഞാല്‍ അവരുടെ ആതിഥ്യമര്യാദയെപ്പറ്റി മനസ്സിലായിരിക്കുമല്ലോ. ശ്രീമതി പയ്യാലൂര്‍പിഷാരത്ത് അമ്മിണി പിഷാരസ്യാരും കുടും ബംഗങ്ങളും സംഘത്തോടൊപ്പം അടുത്ത ദിവസം അജന്താ ഗുഹകളായിരുന്നു ഞങ്ങളുടേ ലക്ഷ്യം. ശ്രീ ഗോവിന്ദന്‍ കുട്ടിയായിരുന്നു ഞങ്ങളുടെ അജന്തയിലേക്കുള്ള ഗൈഡ്. രാവിലെ 7 മണിക്ക് പുറപ്പെടേണ്ടതിനാലും തിരിച്ച് അൗറംഗബാദ് നഗരത്തിലേക്ക് വരാത്തതിനാലും ഞങ്ങള്‍ അൗറംഗബാദിലെ മറ്റു കുടും ബാംഗങ്ങളോട് യാത്ര പറഞ്ഞ് കിടപ്പിനു വട്ടം കൂട്ടി.

പിറ്റെ ദിവസം രാവിലെ രാവിലെ 3 മണിക്ക് തന്നെ ഉണര്‍ന്ന് സംഘാംഗങ്ങള്‍ 6മണിയോടെ യാത്രക്ക് തയ്യാറായി. 80വയസ്സുകാരന്‍ അച്ചുവേട്ടനായിരുന്നു പ്രസരിപ്പോടെ എന്തിനും മുന്‍പിലെന്നത് ഞങ്ങള്‍ക്കും പ്രചോദനമായി. 6 1/2 മണിയായിട്ട്യും അന്നത്തെ ഗൈഡ് ശ്രീ ഗോവിന്ദന്‍ കുട്ടിയേട്ടനെ കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മോഹനേട്ടന്റെ ഫോണ്‍ വന്നു. കുട്ടിയേട്ടനു പനിയാണ്, എന്തു ചെയ്യണം എന്നു ചോദിച്ച്. സാരമില്ല, അജന്തയിലേക്കുള്ള വഴി ഞങ്ങളുടെ ഡ്രൈവര്‍ക്കറിയാം എന്നും, ബാക്കി കാര്യങ്ങള്‍ ഞങ്ങളുടെ സാരഥികള്‍ സ്വയം നോക്കിക്കൊള്ളുമെന്നും പറഞ്ഞ് ഇതു വരെയുള്ള എല്ലാ സൗകര്യങ്ങള്‍ക്കും ഒരിക്കല്‍ കൂടെ ഫോണിലൂടെ നന്ദി പറഞ്ഞ് ഞങ്ങള്‍ അജന്തയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഇരു വശവും പരുത്തി, കരിമ്പ്, ചോളം, ജവാര്‍ തുടങ്ങിയ വിളകളാല്‍ സമൃദ്ധമായ ജല്‍ഗാവ് റോഡിലൂടെ കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര. നാരായണീയ പാരായണം, ഭജന, അന്താക്ഷരി എന്നിങ്ങനെ ബസിനുള്ളിലെ അന്തരീക്ഷം മാറി മറിഞ്ഞു കൊണ്ടിരുന്നു. അതിനിടയിലേക്ക് മോഹനേട്ടന്റെ ഫോണ്‍ എത്തിയപ്പോള്‍ അന്തരീക്ഷം വീണ്ടും മാറി. മോഹനേട്ടനും ഗോവിന്ദന്‍ കുട്ടിയേട്ടനും രാവിലെ ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് സ്കൂട്ടറില്‍ വരും വഴി ഒരു ലോറിയുമായി കൂട്ടിയിടിച്ച് ഒരപകടം പറ്റുകയും ഗോവിന്ദന്‍ കുട്ടിയേട്ടന്റെ കാലിലെ എല്ല് പൊട്ടുകയും ചെയ്തുവത്രെ. രാവിലെ ഞങ്ങള്‍ യാത്ര തിരിക്കുന്ന സമയത്ത് ഇക്കാര്യം പറഞ്ഞ് ഞങ്ങളെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഒരു ചെറിയ നുണ പറഞ്ഞതായിരുന്നത്രെ. ഞങ്ങളെ സഹായിക്കാനായി പുറപ്പെട്ടൊരാള്‍ക്ക് ഇത്തരമൊരു അപകടം പറ്റിയത് ഞങ്ങളെയാകെ വിഷമത്തിലാക്കി. ചെറിയൊരപകടം മാത്രമേ പറ്റിയിട്ടുള്ളു,വിഷമിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് മോഹനേട്ടന്‍ ആശ്വസിപ്പിച്ച്പ്പോഴും ഞങ്ങളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. (പിന്നീട് വിശദമായ പരിശോധനയില്‍ കാലില്‍ ഒരു തലനാരിഴ പൊട്ടല്‍ വന്നതു കാരണം 2 മാസം അനങ്ങാന്‍ പറ്റാതെ വിശ്രമിക്കേണ്ടി വന്നു അദ്ദേഹത്തിന്). 9മണിയോടെ ഞങ്ങള്‍ അജന്തയുടെ ബേസ് കാമ്പിലെത്തി. ബസ് അവിടെ പാര്‍ക്ക് ചെയ്ത് മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ സി എന്‍ ജി ബസില്‍ വേണം 10 കിലോമീറ്റര്‍ സഞ്ചരിച്ച് ഗുഹാ സമുച്ചയത്തിനടുത്താന്‍. അന്തരീക്ഷ മലിനീകരണത്താല്‍ ഗുഹാചിത്രങ്ങള്‍ നശിക്കാതിരിക്കാനാണ് ഈ മുന്‍ കരുതല്‍. ഒരു കാലത്ത് അജന്താ ഗുഹകളില്‍ മുഴുവന്‍ ചിത്രങ്ങളുണ്ടായിരുന്നത്രെ. ഇപ്പോഴവ ചുരുങ്ങി 1, 2, 9, 10, 16, 17 എന്നീ ഗുഹകളില്‍ മാത്രമാണ് ചിത്രങ്ങള്‍ അവശേഷിച്ചിട്ടുള്ളത്. ബസ്സിറങ്ങി ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച വിശ്വോത്തരശില്‍പചിത്രകലാകേന്ദ്രത്തെ കാണുവാനായി ഞങ്ങള്‍ മലകയറിത്തുടങ്ങി. വലിയൊരു കയറ്റം കയറി നാം എത്തുക ഒരു വശത്ത് പാറക്കെട്ടുകളും മറുവശത്ത് മലനിരയും നടുവിലായി കാട്ടാറുമൊഴുകുന്നൊരു പ്രകൃതിദൃശ്യത്തിലേക്കാണ്. താപ്തി നദിയുടെ കൈവഴിയായ 'വാഗര്‍' ആണ് പ്രസ്തുത കാട്ടാറ്. അവിടെ നിന്നും മുമ്പോട്ടു നോക്കിയാല്‍ നീണ്ട പാറക്കെട്ടുകളുടെ വശത്തായി പണിത അജന്താഗുഹകളുടെ ദൂരക്കാഴ്ച. ടിക്കറ്റെടുത്ത് മുന്നോട്ടുനീങ്ങി ഗുഹാസമുച്ചയത്തിന്റെ പ്രവേശനകവാടം കടന്ന് നാമെത്തുക ഒന്നാം നമ്പര്‍ ഗുഹക്കു മുമ്പിലാണ്. വെക്കേഷന്‍ സമയമായതിനാല്‍ അവിടെയും തിരക്കായിരുന്നു. അജന്തയിലെ ഗുഹകള്‍ ഗുഹാക്ഷേത്രങ്ങളാണ്. ഇവയില്‍ 25 എണ്ണം വിഹാരങ്ങളും 4 എണ്ണം ചൈത്യങ്ങളുമാണ്. ബി.സി. രണ്ടാം ശതകം മുതല്‍ ഏഴാം ശതകം വരെയുള്ള ദീര്‍ഘമായൊരു കാലയളവിലാണ് ഈ ഗുഹാക്ഷേത്രങ്ങളുടെ നിര്‍മ്മാണം നടന്നിട്ടുള്ളത്. പര്‍വ്വതങ്ങളുടെ വശങ്ങളിലെ പാറക്കെട്ടുകള്‍ തുരന്നാണ് ഈ ഗുഹാക്ഷേത്രങ്ങള്‍ പണിതിട്ടുള്ളത്. ചൈത്യങ്ങള്‍(ചാപ്പല്‍)ക്രൈസ്തവ പ്രാര്‍ത്ഥനാലയങ്ങളോട് സാമൃമുള്ളവയാണ്. വിഹാരങ്ങളാകട്ടെ മദ്ധ്യഭാഗത്ത് വിശാലമായൊരു ഹാളും വശങ്ങളിലായി ബുദ്ധസന്യാസിമാര്‍ക്ക് താമസിക്കുവാനായുള്ള അറകളും ചേര്‍ന്നുള്ളവയാണ്. കൂടാതെ അവയിലെല്ലാം ബുദ്ധന്റെ പ്രതിമയോടുകൂടിയ ഒരു പ്രാര്‍ത്ഥനാലയവും ഉണ്ട്. പാറക്കെട്ടുകള്‍ക്കുള്ളിലെ ഈ സൗധങ്ങളുടെ ശില്‍പവദഗ്ദ്ധ്യത്തിന് അന്നു കാലത്തെ ശില്‍പികളെ നാം പ്രണമിക്കുക തന്നെ വേണം. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ് ഈ ഗുഹകളില്‍ കാണുന്ന മിക്ക സ്തൂപങ്ങളും. കൂടാതെ പ്രവേശനദ്വാരങ്ങളുടെ ഇരുവശവുമായി മിഥുങ്ങളുടെ രൂപങ്ങളും കൊത്തിവെച്ചിരിക്കുന്നുണ്ട്. അനേകം നൂറ്റാണ്ടുകളുകളായി വിസ്മരിക്കപ്പെട്ട ഈ ഗുഹാസമുച്ചയത്തെ നവയുഗജനതക്കുമുമ്പില്‍ അനാവരണം ചെയ്തത് 1817ല്‍ ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് സൈനിക സംഘമാണ്. ചില സൈനിക പര്യടനങ്ങള്‍ക്കിടയില്‍ വാഗര്‍ നദിക്കരയിലുള്ള ഈ ഗുഹാക്ഷേത്രങ്ങളും അവയിലെ നിറം മങ്ങിത്തുടങ്ങിയ ചിത്രങ്ങളും അവര്‍ കണ്ടെത്തുകയും പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പല ചിത്രകാരന്മാരും ഈ ചിത്രങ്ങള്‍ പകര്‍ത്തുകയും ലോകജനതക്കു മുമ്പില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതോടെയാണ് അജന്ത വിജ്ഞ്ഞാനകുതുകികള്‍ക്കും കലാപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായി മാറിയത്. ഗുഹകളിലെ ചിത്രങ്ങള്‍ പലതും ഹാളുകളിലെ ഭിത്തികളിലും തൂണുകളിലും മുകള്‍ഭാഗത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അവയില്‍ മിക്കവയും നിറം മങ്ങിയോ അടര്‍ന്നു വീണോ നശിക്കുകയും ചെയ്തിരിക്കുന്നു. ആദ്യകാലത്ത് എല്ലാ ഗുഹകളിലും ചിത്രങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് വളരെ കുറച്ച് ഗുഹകളില്‍ മത്രമേ അവ അവശേഷിച്ചിട്ടുള്ളു. ഫ്രെസ്കോ(fresco)ശൈലിയില്‍ രചിക്കപ്പെട്ട ചിത്രങ്ങള്‍ ബുദ്ധന്റെ ജീവിതം, പൂര്‍വ്വ ജന്മകഥകള്‍(ജാതകകഥകള്‍)തുടങ്ങി അന്നത്തെ ജീവിതത്തിന്റെ യഥാതഥ ചിത്രം നമുക്കുനല്‍കുന്നു. ഒരു ചിത്രകലാ നിരീക്ഷകന് അങ്ങേയറ്റം സൂക്ഷ്മതയോടെ നോക്കിക്കാണേണ്ട ഇവയെല്ലാം ഞങ്ങള്‍ ഓടി നടന്ന് കണ്ടു പോരുകയായിരുന്നു. ചിത്രശില്‍പകലാ ഘടകങ്ങളായ ഷഡംഗങ്ങള്‍( എന്നിവ സമജ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്ന അജന്താചിത്രങ്ങള്‍ ടെം പറാ എന്ന സാങ്കേതിക മാധ്യമത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ചായങ്ങള്‍ ഇവയാണ്. ധാതുരാഗം(red ochre), കുങ്കുമം, ഹരിതാലം(yellow ochre), കടും നീലം(lapis lazuli), കറുപ്പ്(വിളക്കു കരി) എന്നിവയാണ് ഈ സങ്കേതത്തിലുപയോഗിച്ചിരിക്കുന്ന ചായങ്ങള്‍. ഈ വിദ്യയില്‍ ആദ്യം പാറയുടെ പ്രതലങ്ങള്‍ വൃത്തിയാക്കി ഉമിയും പൊടിച്ച വൈക്കോലും കൂട്ടിക്കുഴച്ച കളിമണ്ണു പൂശുന്നു. അവ ഉണങ്ങിക്കഴിഞ്ഞാല്‍ അവക്കുമേല്‍ കുമ്മായം പൂശി മിനുസപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ വരക്കുന്നു. പിന്നീട് ആവശ്യമായ ചായങ്ങള്‍ കലര്‍ത്തി കുത്തുകള്‍ കൊണ്ടും വരകള്‍ കൊണ്ടും നിഴലിന്റെയും വെളിച്ചത്തിന്റെയും അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഏകദേശം 12 മണിയോടെ ഞങ്ങള്‍ ഗുഹാപ്രദക്ഷിണം അവസാനിപ്പിച്ച് പാറക്കെട്ടുകളില്‍ കടഞ്ഞെടുത്ത അമൂര്‍ത്ത ശില്‍പങ്ങളോട് വിടപറഞ്ഞ് തിരിച്ചിറങ്ങിത്തുടങ്ങി. തിരിച്ച് ബേസ് ക്യാമ്പിലെത്തി ഉച്ചഭക്ഷണം കഴിച്ച് 1 മണിയോടെ ഷിര്‍ഡി ലക്ഷ്യമാക്കി വണ്ടി വിട്ടു.

6 1/2 മണിക്കൂര്‍ നീണ്ട യാത്രക്കുശേഷം ഞങ്ങള്‍ ഷിര്‍ഡി നഗരത്തിലെത്തി. ആദ്യ ദിവസം തിരക്കു കാരണം നടക്കാതെ പോയ ദര്‍ശനം അന്ന് വെറും അര മണിക്കൂര്‍ കൊണ്ട് നടന്നു. സായി ബാബ പുതിയ സ്വര്‍ണ്ണ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം. ഷിര്‍ഡി സായി ബാബ ആരാണെന്നോ, സ്വദേശം എവിടെയാണെന്നോ ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം മുസ്ലിം ആണെന്നും അല്ല ഹിന്ദു ആണെന്നും വാദമുണ്ട്. അദ്ദേഹത്തിന് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതിരുന്നിട്ടും ഗീതയിലെ സാരോപദേശങ്ങള്‍ നല്‍കുമായിരുന്നത്രെ. സാധാരണക്കാരനില്‍ സാധാരനക്കാരനായി ജീവിച്ച ബാബ വലിയൊരു ഭക്ത സമൂഹത്തെ സൃഷ്ടിച്ചാണ് 1918ല്‍ സമാധിയായത്. ഇന്ന് മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കുന്നൊരു ക്ഷേത്രമാണ് സായിമന്ദിരം. 8 മണിയോടെ രണ്ടു വരികളിലായി ക്ഷേത്രത്തിനു പുറത്തു കടന്ന ഞങ്ങള്‍ രണ്ഗ്രൂപ്പുകളായി വഴിപിരിഞ്ഞു. രണ്ടു കൂട്ടരും പരസ്പരം തിരഞ്ഞു നടന്നു. ഒടുവില്‍ 9മണിയോടെ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. അത്താഴത്തിനു ശേഷം ഏകദേശം10 മണിയോടെ ഞങ്ങള്‍ മുംബയിലേക്ക് തിരിച്ചു. സുദീര്‍ഘമായൊരു യാത്രയുടെ ആലസ്യം പേറി വണ്ടിയില്‍ കയറി എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു. 26നു രാവിലെ 3 മണിയോടെ ഞങ്ങളുടെ സംഘം തിരിച്ച് ഡോംബിവിലിയിലെത്തിയപ്പോള്‍ മറ്റൊരു സാര്‍ത്ഥകമായ യാത്രയില്‍ നിന്നും ലഭിച്ച ഉന്മേഷം അംഗങ്ങളുടെ മുഖത്ത് നിഴലിച്ചത് സംഘാടകര്‍ക്കും സാരഥികള്‍ക്കും ഇനിയുമുള്ള യാത്രകള്‍ക്കുള്ള ത്വരകമായി ഭവിക്കുമെന്ന് നമുക്കാശിക്കാം.

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...