വിഷുവെത്തി, മേട വിഷുവം
മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ
പാടങ്ങൾ നിറഞ്ഞു പൊൻ വെള്ളരികളാൽ
ഫലമൂല സമൃദ്ധിയാൽ പ്രകൃതിയും
പ്രകൃതിസമൂലം വീട്ടിൽ കണിയൊരുക്കി
പ്രാതകാലെ കണികണ്ടുണർന്നു
കൈനീട്ടങ്ങൾ കൈമാറിപ്പുലർന്നാ
മേടസൂര്യന്റെ പൊൻരശ്മികളേറ്റുവാങ്ങി
പ്രാതകാലെ കണികണ്ടുണർന്നു
കൈനീട്ടങ്ങൾ കൈമാറിപ്പുലർന്നാ
മേടസൂര്യന്റെ പൊൻരശ്മികളേറ്റുവാങ്ങി
പ്രകൃതി തൻ കണിയിലേക്ക് കണ്മിഴിക്കുന്നേരം
പൂത്തുനിന്നൊരാ കർണ്ണികാരം
സ്വർണ്ണ കർണ്ണികാ ഭണ്ഡാകാരം
കർണ്ണീസൂതന്മാർ തൻ കൊള്ളയാൽ
വിവസ്ത്രായാമംഗന പോൽ വിളറി നിൽപ്പൂ..
പൂത്തുനിന്നൊരാ കർണ്ണികാരം
സ്വർണ്ണ കർണ്ണികാ ഭണ്ഡാകാരം
കർണ്ണീസൂതന്മാർ തൻ കൊള്ളയാൽ
വിവസ്ത്രായാമംഗന പോൽ വിളറി നിൽപ്പൂ..
മലയാളിയല്ലേ, വിഷുക്കാലമല്ലേ, പൂ വേണ്ടേ
കൊന്നയെ കൊന്ന പൂ വേണ്ടേ.
കൊന്നയെ കൊന്ന പൂ വേണ്ടേ.
- മുരളി വട്ടേനാട്ട്
No comments:
Post a Comment